കഴിഞ്ഞദിവസം എന്റെ സഹോദരിയുടെ കുഞ്ഞിനു ചെറിയ പനിയും ജലദോഷവും കാരണം  തിരുവനന്തപുരത്തെ പെരൂര്കട ഗവണ്മെന്റ് ആശുപത്രിയില്‍ കാണിച്ചു. അവിടുത്തെ  ഡോക്ടര്‍ ഒരു മരുന്നിനു കുറിച്ചു. ആ കുറിപ്പടിയുമായി ഞാന്‍ പെരുര്കട  പരിസരത്തും, മെഡിക്കല്‍ കോളേജ് പരിസരത്തും ഉള്ള സര്‍വമാന മെഡിക്കല്‍  സ്റൊരുകളും കയറി ഇറങ്ങി. അവരാരും ഈ മരുന്നിന്റെ പേര് പോലും  കേട്ടിട്ടില്ലത്രെ. എന്ത് ചെയ്യാം വീണ്ടും ഞാന്‍ തപ്പിയിറങ്ങി. 
                                              ഒടുവില്‍  അമ്പലമുക്കിലെ ഒരു മെഡിക്കല്‍ സ്റൊരില്‍ നിന്നും മരുന്ന് കിട്ടി.  തിരുവനന്തപുരത്തെ ഏതാണ്ട് നൂറോളം വരുന്ന മെഡിക്കല്‍ സ്റൊരുകളില്‍  കയറിയിറങ്ങിയ എനിക്ക് ആശ്വാസമായി. മരുന്ന് കിട്ടിയല്ലോ. ഞാന്‍ വെറുതെ ഈ  മരുന്നിനെകുരിച്ചു ഒന്ന് അന്വേഷിച്ചു. അത് ഒരു പോഷക  ടോണിക് ആണ്. അതെ  രാസനാമം  ഉള്ള മരുന്നുകള്‍ വേറെ ധാരാളം ഉണ്ട്. പക്ഷെ വേറെ കമ്പനി ആണ്. ഈ  മരുന്ന് ഒരു കമ്പനി പുതിയതായി ഇറക്കിയതാണ്. അതുകൊണ്ടാണ് ബാക്കി ഉള്ള  മെഡിക്കല്‍ സ്റൊരിലോന്നും ഇത് കിട്ടാഞ്ഞത്. അപ്പോഴാണ് ഡോക്ടര്‍മാര്‍  ചെയ്യുന്ന ഈ ചതി മനസ്സിലായത്. മരുന്ന് കമ്പനിയില്‍ നിന്നും കമ്മീഷന്‍  വാങ്ങി ജനങ്ങളെ കബളിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. അപ്പോള്‍ തന്നെ  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംഫാം ചെയ്യുന്ന എന്റെ സുഹൃത്തിനോട് ഈ  മരുന്നിനെക്കുറിച്ച് തിരക്കി. ഇതേ രാസനാമം  ഉള്ള വേറെ നല്ല മരുന്നുകള്‍  ഇതിന്റെ പകുതി വിലക്ക് ലഭ്യമാണ് എന്നറിയാന്‍ കഴിഞ്ഞു. ആ മരുന്ന്  അമ്പലമുക്കിലുള്ള കടയില്‍ തിരിച്ചേല്‍പ്പിച്ചു പൈസയും വാങ്ങി അതെ  കൊമ്ബിനഷന്‍ ഉള്ള വില കുറഞ്ഞ മരുന്ന് വേറെ കടയില്‍ നിന്ന് ഞാന്‍ വാങ്ങി  സ്ഥലം വിട്ടു.  
ഇവിടെ ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള കരാറിന്റെ പുറത്താണ് എല്ലാ മരുന്നുകളും വില്‍ക്കപെടുന്നത്. മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന്‍ വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്‍മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി.
ഇവിടെ ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള കരാറിന്റെ പുറത്താണ് എല്ലാ മരുന്നുകളും വില്‍ക്കപെടുന്നത്. മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന്‍ വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്‍മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി.
                                               ഒരു ചെറിയ ഉദാഹരണം നോക്കാം . എന്റെ എം ഫാം സുഹൃത്ത് പറഞ്ഞതാണ്.  ഓമീപ്രസോള്‍ (OMEPRAZOLE) എന്ന അള്‍സര്‍ മരുന്നു omez, omezone, poppi,  ometab, omate,എന്നിങ്ങനെ ഇരുപതിനുമേല്‍ ബ്രാന്റുകളായി കേരളത്തില്‍ മാത്രം  കിട്ടും. ഇതിലെല്ലാം ഒരേ ഉള്ളടക്കം – ഓമീപ്രസോള്‍; വിലയില്‍ വളരെ  വ്യതാസവും. കൂടുതല്‍ ഡോക്ടര്‍മാരും വിലകൂടിയ poppi  കുറിച്ചു നല്‍കുന്നു. ഡോക്ടര്‍ക്ക് പേനയില്‍ തുടങ്ങി ഡി.വി.ഡീ പ്ലേയറും, ഫ്രിഡ്ജം, വിദേശയാത്രാ  സ്പോണ്‍സര്‍ഷിപ്പും എന്തിനു മക്കളുടെ കല്യാണത്തിനു ഗിഫ്റ്റ് വരെ നീളുന്ന  “കോമ്പ്ലിമെന്റ്” എന്ന ഓമനത്തമുള്ള കൈക്കൂലി.പലപ്പോഴും സ്ഥലത്തെ പ്രശസ്ത  പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ  സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ  പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു  പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍  ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. വിദേശരാജ്യങ്ങളീല്‍  അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ അടക്കം ഇവിടെ  ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി  എഴുതിപ്പിക്കുന്നു. മരുന്നു കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ‘സൌജന്യ‘  മെഡിക്കല്‍ ക്യാമ്പുകള്‍ ആണ് അവരുടെ മറ്റൊരു ചതി. 
                                   ഇതിനെതിരെ നമുക്ക് ഒന്ന് ചെയ്യാന്‍ പറ്റും. ഡോക്ടര്‍ എഴുതുന്ന കമ്പനിയുടെ  മരുന്നുകള്‍ വാങ്ങാതെ അതെ രാസനാമം ഉള്ള വേറെ മരുന്നുകള്‍ വാങ്ങുക. ഇങ്ങനെ  മാത്രമേ നമുക്ക് ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ പറ്റൂ. അങ്ങനെ വാങ്ങുന്നത്  കൊണ്ട് ഒരു ദോഷവും ഇല്ല. ഡോക്ടര്‍മാരോട് മരുന്നിന്റെ രാസനാമം മാത്രം  എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യാം. നാം അറിയാതെ നമ്മെ വഞ്ചിക്കുന്ന  ഡോക്ടര്‍മാരോട് ഇങ്ങനെ നമുക്ക് പ്രതിഷേധിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ