2010, ജൂലൈ 21, ബുധനാഴ്‌ച

തോറ്റവരുടെ സുവിശേഷം

എന്ന പോസ്റ്റിനു മറുപടിയായി സുമേഷില്‍ നിന്നും നിറയെ വിമര്‍ശനങ്ങള്‍ എനിക്ക് ലഭിച്ചു.  അതിനുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
നമ്മുടെ വിദ്യാഭാസ രീതിയിലെ പിഴവുകള്‍ പകല്‍ പോലെ സ്പഷ്ടമാണ്
 സാഹിത്യത്തില്‍ P.G. യോ, പോസ്റ്റ് ഡോക്ടറല്‍ ബിരുദമോ നേടിയാലും ഒരു വരിപോലും എഴുതാന്‍ കഴിയാ ത്തവരെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ സൃഷ്ടിച്ചു വിടുന്നത്. ഏതുവിഷയത്തിലാണെങ്കിലും ഇതു തന്നെ അവസ്ഥ. ഇന്നത്തെ വിദ്യാഭ്യാസം കേവലം വിവരശേഖരണത്തില്‍ മാത്രം ഒതുങ്ങുന്നു. ഇതിന് ഓര്‍മ്മശക്തിമാത്രം മതി, ബുദ്ധിയുടേയും പ്രതിഭയുടേയും ആവശ്യമില്ല. പരീക്ഷാരീതിയും ഓര്‍മ്മയെ മാത്രം പരിശോധിക്കലാണ്. കൂടുതല്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ളവന്‍ മിടുക്കന്‍, അല്ലാതെ ബുദ്ധിയിലോ, പ്രതിഭയിലോ ഉള്ള മിടുക്കല്ല. ഇത് മാറ്റപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.ഏതൊരു വിഷയം പഠിക്കുമ്പോഴും അതിന് മൂന്ന് തലങ്ങളുണ്ടെന്ന് അറിഞ്ഞിരിക്കണം. ഒന്ന് അറിവിന്റെ തലം (knowing) രണ്ട് പ്രവര്‍ത്തിയുടെ തലം അറിഞ്ഞത് പ്രയോഗിക്കല്‍ (doing) മൂന്ന് പ്രവര്‍ത്തിയുടെ ഫലം, സുഖം, സംതൃപ്തി (enjoying).നമുക്ക് നല്ലൊരു ഭക്ഷണം ഉണ്ടാക്കി കഴിക്കണം. അതിന് ആദ്യം എന്തൊക്കെ ചേരുവകള്‍ വേണം, എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന അറിവുവേണം (knowing) രണ്ടാമത് പാചകം ചെയ്യുക എന്ന പ്രവര്‍ത്തി (doing) ഇത് ആദ്യ ത്തേതിനെ അപേക്ഷിച്ച് ദീര്‍ഘവും, ശാരീരിക അധ്വാനം  വേണ്ടതുമാണ്. മൂന്നാമതായി ഇതിന്റെ ഫലം അനുഭവിക്കലാണ്. അതില്‍ നിന്ന് സംതൃപ്തി, സന്തോഷം ഉണ്ടാകുന്നു. (enjoying) ഇതാണ് ഏതൊ ന്നിന്റേയും അടിസ്ഥാനപരമായ ഘടന. ആദ്യം നാം knower ആയിരിക്കണം, പിന്നെ doer ആയിരിക്കണം പിന്നീടാണ് enjoyer ആകുന്നത്. knower+ doer = enjoyer. ഏതൊരു സുഖത്തിന്റേയും അടിസ്ഥാന ഘടകം ഇതാണ്.ജീവിതത്തിന്റെ വിജയവും, പരാജയവും ഈ മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അറിയല്‍ ശരിയായി നടന്നാലേ, ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ശരിയായി അറിഞ്ഞാല്‍ മാത്രം പോരാ ശരിയായി പ്രവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. ശരിയായി അറിയുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ആഗ്രഹിക്കുന്ന രീതിയില്‍ ഫലം കിട്ടുകയും അതില്‍ നിന്ന് സന്തോഷമുണ്ടാവുകയും ചെയ്യുകയുള്ളൂ.

2 അഭിപ്രായങ്ങൾ:

 1. Learning By Doing Ennanu western Culture,,Ennal Sravana --Manana---Nidithyasanangaliloode Ouruvan Arivine Grahikkunnu Ennanu Bharathamatham Parayunnathu,,Prevarthiyude falatheppatti Evidonnum parayunnilla ,aathottu Kamshikkunnumilla,Penne .P G ,,Post Doctaral Digreekalonnum ezhuthinulla manadendangal alla,Padathiloode atharathiloru Kazhivundakanam ennilla

  മറുപടിഇല്ലാതാക്കൂ
 2. പ്രിയപ്പെട്ട സുമേഷേ..
  ഇവിടെ വെസ്റ്റേണ്‍ കല്ച്ചരോ, ഭരതമതമോ എന്തുമാകട്ടെ. നല്ലതെന്താണോ അത് സ്വീകരിക്കുക. അല്ലാതെ ഇതാണ് ഭാരത മതം ഇത് മാത്രമേ ഞങ്ങള്‍ പിന്തുടരൂ എന്ന് പറയുന്നതില്‍ ഒരു കഴമ്പുമില്ല. പിന്നെ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ നമ്മളുടെ ആധുനിക വിദ്യാഭാസ രീതയാകളെല്ലാം തന്നെ പാശ്ചാത്യരില്‍ നിന്നും കടം കൊണ്ടവയാണ്. താങ്കളും ഞാനുമെല്ലാം പഠിച്ചത് ആ രീതികള്‍ തന്നെയാണ്. പിന്നെ ഫലതെക്കുരിച്ചും താങ്കള്‍ പറഞ്ഞു. ആരാണ് ഒരു ഫലത്തെക്കുരിച്ചും ആലോചിക്കാതെ ഒരു കാര്യം ചെയ്യുന്നത്. എല്ലാവരും തന്നെ ആദ്യം ചിന്തിക്കുന്നത് ആ ഫലത്തെക്കുരിച്ചാണ്. എല്ലാവര്ക്കും ഉണ്ടാകും ഒരു ലക്‌ഷ്യം.
  ആ ലക്ഷ്യത്തിലെത്താനുള്ള വെറും ചവിട്ടു പടികള്‍ മാത്രമാണ് വിദ്യാഭാസം. എല്ലാവരും ഇങ്ങനെയാണെന്ന് ഞാന്‍ വാദിക്കുന്നില്ല. ഭൂരിപക്ഷം പേരും ഇത് തന്നെയാണ് ചെയ്യുന്നത്. ഒരാള്‍ BEd , MEd , പിന്നെ UGC NET ഉം ഒക്കെ എഴുതുന്നതിനു പിന്നില്‍ വ്യക്തമായ ഫലേശ്ച്ച ഉണ്ട്. താങ്കളാണെങ്കില്‍ പോലും വെറുതെ അറിവ് നേടുവാന്‍ വേണ്ടി മാത്രം ഇതെല്ലം ചെയ്യുമോ.
  ഇനി സാഹിത്യത്തില്‍ P.G. യോ, പോസ്റ്റ് ഡോക്ടറല്‍ ബിരുദമോനേടിയ ഒരാള്‍ക്ക് ഒരു വരി പോലും എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അയാളുടെ കയ്യിലുള്ള സക്ഷ്യപത്രങ്ങള്‍ക്ക് വെറും പീറകടലാസിന്റെ വില മാത്രമേ ഉള്ളൂ. അയാള്‍ ഈ ബിരുദം എല്ലാം നേടിയത് സാഹിത്യത്തില്‍ ആണ് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

  മറുപടിഇല്ലാതാക്കൂ