2010, ജൂലൈ 20, ചൊവ്വാഴ്ച

കോമാളിയുടെ മുഖം മൂടിക്കു പിന്നില്‍

എന്ന പോസ്റ്റിനു ധാരാളം പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഈ പോസ്റ്റ്‌ വായിച്ചതിനും പീതികരിച്ചതിനും നന്ദി. സത്യസായി ബാബാ ദൈവത്തിന്റെ അവതാരമാണെന്നും അദ്ദേഹത്തിനെ അറിയാന്‍ ശ്രമിക്കണമെന്നും ഒക്കെ ചിലര്‍ പ്രതികരിച്ചു. സായിബാബ നിറയെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് എന്നും അതുപോലെ മറ്റാര്‍ക്കും കഴിയില്ല എന്നുമൊക്കെയാണ് അവരുടെ വാദങ്ങള്‍.  അവര്‍ക്ക് വേണ്ടിയുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
കുറച്ചു നാളുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു ആള്‍ദൈവ ശുദ്ധികലശം നടന്നത് എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ. സന്തോഷ്‌മാധവനും, തോക്ക് സ്വാമിയും പിന്നെ കുറെ ആസ്വാമിമാരും, കുറെ പാസ്ടര്‍ മാരും, തങ്ങളുമാരുമൊക്കെ പിടിക്കപ്പെട്ടല്ലോ. 
അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ കപടസന്യാസിമാരെന്നും കള്ളദൈവമെന്നും ആക്ഷേപിക്കുന്നവര്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവരെല്ലാം തന്നെ സായിബാബയെപോലെയും അമൃതാനന്ദമയിയെ പോലെയും ഒക്കെ ആയിത്തീരുമായിരുന്നു. സായിബാബയെ ദൈവത്തെ  പോലെ പുകഴ്ത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.ദാവൂദ് ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട് .സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും സയിബാബയെപോലെ സ്വന്തം ആശുപത്രികളും  സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ? 
പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു
 ഭൌതിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് യഥാര്‍ഥ സന്യാസി. അയാള്‍ കാമ, ക്രോധ, മോഹാദി സകല വികാരങ്ങളോടും നിസ്സംഗനാണ്. നിര്‍മ്മനും വിരക്തനുമാണ്. ഭാരതത്തിലെ ഇതിഹാസ കഥകളില്‍ സന്യാസിമാരുടെ സിദ്ധികള്‍ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച ആധുനിക ഇന്ത്യയിലെ അറിയപ്പെട്ട സന്യാസിമാരായ സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവും നിത്യചൈതന്യയതിയുമൊന്നും തങ്ങളുടെ സിദ്ധിപ്രചരിപ്പിച്ചതോ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചതോ ആയ ചരിത്രമില്ല.

6 അഭിപ്രായങ്ങൾ:

  1. Kalam Palathilum Mattangal varuthum ,Mattam prkarthiniyamamanu, Samivivekandenteyum ,Narayanaguruvinteyum kalamallithu, Ethu kalam vereyanu, Sanyasam Ennuparanjal Sammyakkaya Nesikkal anu athayathu,Ellathinodum Oru nirmamatha ,Ennuvachal Ellathinodum ulla ethirppu ennalla, Ella Sugangalum swekarikkumbozhum onnum thattethalla enna Visala bhavana,,Kalam avasyappedunna nalla vasangal Thangal paranja vekthikalim kanundu ennal Enthineyum samsaya kannal veeshikkendathilla, ellathilum nanma undu thettine ethurkkuka ennal nallathine nallathananuu thanne parayuka,,,Santhashineppolulla kapada sanyasimarude pattikayil evare okke ulpeduthiyahu masamayi poyiiiii,,,anyway Good,Best of luke Your Social attachment

    മറുപടിഇല്ലാതാക്കൂ
  2. "Small minds select narrow roads; expand your mental vision........." bhai... don't select narrow roads expand the goodness in your mind and face the world........ the world will appear different from what you have seen today...

    "Your thoughts, words, and deeds will shape others and theirs will shape you..." so don't mislead others....

    മറുപടിഇല്ലാതാക്കൂ
  3. He He, Nice name...!!!അജാതശത്രു....!!!
    tanikku pattiya peraa...
    u r in fools paradise...
    vivaramillayma oru tettaallaa...!!! But athu mattullavare adichu ealppikkunnathu seri allaa...!!
    As Reshmi rightly said, improve ur vision.. try n analyse things wit a open mind...
    taikku ariyatha orupadu sathyangal undennu adyam manasilakkuu..!!!
    Oru cheriya pani vannal, tan tanallate marum...!!
    ii Ahangaram nannalla kunjee...!!

    മറുപടിഇല്ലാതാക്കൂ
  4. ഹായ് കിരണ്‍,
    എന്‍റെ പേര് താങ്കള്‍ക്ക് ഇഷ്ടപെട്ടത്തില്‍ സന്തോഷം. എനിക്ക് വിവരം ഉണ്ടെന്നു ഞാന്‍ പറഞ്ഞില്ല. ഈ ബ്ലോഗില്‍ ഉള്ളത് എന്‍റെ ചിന്തകളും വിചാരങ്ങളും മാത്രമാണ്. ഇത് ആരുടെയും മേല്‍ ഞാന്‍ അടിച്ചേല്‍പ്പിക്കുന്നുമില്ല. താങ്കള്‍ക്ക് അങ്ങനെ തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു. രശ്മിയുടെ വാക്കുകള്‍ തീര്‍ച്ചയായും വളരെ നല്ലതാണു ഞാന്‍ അത് സ്വീകരിക്കുന്നു. താങ്കള്‍ പറഞ്ഞത് പോലെ എനിക്ക് അറിയാന്‍ പാടില്ലാത്ത നിറയെ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. വസ്തുതകളെ തുറന്ന മനസ്സോടെ വീക്ഷിച്ചത് കൊണ്ടാണ് മനുഷ്യ ദൈവങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ ഒരു കാഴ്ചപ്പാട് എനിക്കുണ്ടായത്. ദയവു ചെയ്തു താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ആ പോസ്റ്റ്‌ വായിക്കുക. അതിനു ലഭിച്ച കമന്റുകളും ശ്രദ്ധിക്കുക.
    http://pongummoodan.blogspot.com/2009/07/blog-post_08.html

    മറുപടിഇല്ലാതാക്കൂ
  5. U r really a fool...!!!
    Ella kalathum tanne ppole Vidikal undayirunnuu..!!!
    Tante mistake allaa...tan valanna samoohathinte kuzhappammaa...!!!
    ella nalla karyathilum, tettu kandupidikkunnaa, malayaliyude jerrnicha kazchapadu...!!!
    Vendathu kazhikkukayum, vekathathu kalayukayum cheyyunna chapalyam..!!!
    Ingane okke ezhuthum munpe, ii ezhuthan kanikkunna aavesam , ii subject-ine kkurichu aneshikkan kodukkuu..!!!
    allate lokathinte bhooripaksham aalukalum Budhi soonyarum, tanum tante kure yukthivadikalum mathram budimanmarum ennulla darshtyam matti vaikkuu..!!!
    atinulla vivakam tanikku jagadeeswaran tarattee...!!! :)

    മറുപടിഇല്ലാതാക്കൂ
  6. Tangal eppozhengilum Sathya Sai Bhagavane kandittundo??
    avite enthanu nadakkunnathu ennu nerittu manasilakkiyittundo??
    Ithonnum illate munnamatoral parayunnathu vaichu tanagaleppole vivaravum vidyabhyasavum ulla oru manushyan ezhuthunnathu seri ano??

    മറുപടിഇല്ലാതാക്കൂ