എന്റെ ഹ്രസ്വ ജീവിതത്തില്‍ വര്‍ണം ചാര്‍ത്തിയ ചില ഏടുകള്‍....വിരാമമില്ലാത്ത എന്റെ അത്മാവിഷ്കാരങ്ങള്‍..
2010, ജൂൺ 7, തിങ്കളാഴ്‌ച
മഹാഭാരതത്തില്‍ ആരും ചോദിച്ചിട്ടില്ലാത്ത ഒരു സംശയം
പണ്ട് പണ്ട് ഒരു കുഗ്രാമത്തില്‍ ഒരു വിദ്യാലയം ഉണ്ടായിരുന്നു. അവിടെ വന്നിരുന്ന കുട്ടികള്‍ പലരും വളരെ പാവപ്പെട്ട വീടുകളില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. ഒരു ദിവസം അവിടുത്തെ മാഷ് കുട്ടികള്‍ക്ക് മഹാഭാരത കഥ പറഞ്ഞു കൊടുക്കകയായിരുന്നു .................
ശ്രീകൃഷ്ണ ജനനം വരെ എത്തി കഥ...
മാഷ് :- ദേവകിക്ക് വസുദേവരില്‍ പിറക്കുന്ന എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കും എന്ന അശരീരി കേട്ട് കോപാകുലനായ കംസന്‍ അവരെ കല്‍തുറുങ്കില്‍ അടച്ചു . അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞു ഒന്നാമത്തെ കുട്ടി ജനിച്ചു . കംസന്‍ അതിനെ കല്ലിലടിച്ച് കൊന്നു... കുറച്ചു നാള്‍ കഴിഞ്ഞു രണ്ടാമത്തെ കുഞ്ഞും പിറന്നു അതിനെയും കംസന്‍ വകവരുത്തി . കുറച്ചു നാള്‍ കഴിഞ്ഞു മൂന്നാമത്തെ കുഞ്ഞിനേയും അങ്ങനെ കംസന്‍ വധിച്ചു...അങ്ങനെ അങ്ങനെ ഏഴ് കുഞ്ഞുങ്ങളെയും ആ കൃരനായ കംസന്‍ നിര്‍ദയം കൊന്നു....
ഇത്രയുമായപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് ഒരു സംശയം.
അവനു അതങ്ങോട്ട് അന്ഗീകരിക്കുവാന്‍ കഴിയുന്നില്ല അവന്‍ മാഷിനോട് പറഞ്ഞു മാഷെ എനിക്ക് ഈ കഥയില്‍ ഒരു ഭയങ്കര തര്‍ക്കം ഉണ്ടു ..
അപ്പോള്‍ മാഷ് , കുട്ടി ഈ ഭാരതത്തില്‍ ആര്‍ക്കും മഹാഭാരത കഥയില്‍ ഒരു തര്‍ക്കവും ഇല്ല പിന്നെ നിനക്ക് മാത്രം എന്താ ഒരു സന്ദേഹം
നിഷ്കളങ്കതയോടെ ആ കുട്ടി മാഷിനോട് പറഞ്ഞു ...ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രന്‍ തന്നെ കൊല്ലുമെന്ന് കംസന് ആദ്യമേ അറിയാമായിരുന്നിട്ടും എന്തിനാണ് അവരെ ഒരു മുറിയില്‍ തന്നെ അടച്ചിട്ടത് ?????
മാഷ് അപ്പോള്‍ എന്ത് പറഞ്ഞു കാണും എന്ന് അറിയില്ല .......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Enthayalum Devaki Prasavikkum,Athu akathanelum purathanelum,Pinee Kamsan ethra Dushttananelum Thante Sahodarikku Dabhathyam nishedikkunnilla..karanam Vivahithayaya Pennu Bharthusugam Anubhavikkaukathanne venam Ennathu Aligitha neyamamanu Bharathathil.Thante maranafayam Polum Sahodariyude Sexual Jeevithathe Thadayan Kamsan Dairyam kanikkunnilla.Aathanu Bharatheeyan Aathanu Bharathiyathaaa
മറുപടിഇല്ലാതാക്കൂഎന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് കാവല്‍ക്കാരുടെ മുന്‍പില്‍ വച്ച് പെങ്ങള്‍ ഈ ചതി കാട്ടുമെന്ന് കംസന്‍ കരുതിയില്ല എന്ന്..
മറുപടിഇല്ലാതാക്കൂ