(ദൈവ)വിശ്വാസം എന്നത് മനശ്ശാസ്ത്രപരമായി (മരണം പോലുള്ള)അറിയപ്പെടാത്തതിനെക്കുറിച്ചുള്ള ഭയം, ചിന്തിയ്ക്കാൻ കഴിവുള്ളതുമൂലം അനുഭവപ്പെടുന്ന ആത്മാവിന്റെ ഏകാന്തത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടുണ്ടായതാൺ. അത്തരം കാരണങ്ങൾ ധാറ്മ്മികതയിലേയ്ക്ക് നേരിട്ട് നയിക്കുകയില്ല, അത് വിശ്വാസത്തിലും കൂടിപ്പോയാൽ അന്ധവിശ്വാസത്തിലും ചെന്നു നിൽക്കും.
ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ധാർമ്മികജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന ധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.സ്നേഹം,ദയ,കാരുണ്യം,സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതാണെന്നും,വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്.എന്താണ് ധാർമ്മികത?ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ?
ധാർമ്മികത നാം മറ്റു മനുഷരില്‍നിന്നു പ്രതീക്ഷിക്കുന്നു,കുട്ടികളെ ധാർമ്മികബോധമുള്ളവരായി വളര്‍ത്താന്‍ ശ്രമിക്കുന്നു,മഹാന്മാരുടെ ധാർമ്മികതയെ പുകഴ്ത്തുന്നു,രാഷ്ട്രീയത്തിലെ അധാർമ്മികതയേക്കുറിച്ച് രോഷം കൊള്ളുന്നു.ധാർമ്മികത അവരുടെ കുത്തകയായി മതങ്ങൾ പ്രഖ്യാപിക്കുന്നു.ശരിതെറ്റുകൾ തിരിച്ചറിയാനുള്ള കഴിവ് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായാണ് വിശ്വാസികള്‍ വിലയിരുത്തുന്നത്.അപ്പോള്‍ ധാർമ്മികതയുടെ ജൈവശാസ്ത്രം എന്നുപറയുമ്പോൾ അത് ധാർമ്മികതയുടെ വിലയിടിക്കുകയാണ് എന്ന് ചിലരെങ്കിലും കരുതാം.
ധാർമികതയ്‌ക്ക് ദൈവവിശ്വാസത്തിന്റെ ആവശ്യമുണ്ട് എന്ന് ഞാൻ വിശ്വാസിക്കുന്നില്ല. അവിശ്വാസികൾക്കും ധാർമികതയുണ്ട്. ധാർമികതയുടെ മൊത്തകച്ചവടം മതമോ അല്ലെങ്ങിൽ മതമില്ലാത്തവരോ ഏറ്റെടുക്കേണ്ടതില്ല.
എന്റെ ധാർമികത രൂപപ്പെടുന്നത് എന്റെ യുക്തിയിൽ നിന്ന് (ബുദ്ധി എന്നൊ തലച്ചോർ എന്നോ എന്തു വേണമെങ്ങിലും വിളിക്കാം), ഈ ധാർമികത രൂപപ്പെടുന്നതിൽ എന്റെ സാഹചര്യങ്ങൾ സഹായിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളിൽ എന്റെ വീട്ടുകാർ, കൂട്ടുകാർ, സമൂഹം ഇതിന്റെയെല്ലാം കൂടെ എന്റെ മത വിശ്വാസവും. മതവിശ്വാസം ഇവിടെ ഇങ്ങനെ വായിക്കുക - പാവങ്ങളെ സഹായിച്ചാൽ നിനക്ക് സ്വർഗ്ഗരാജ്യം ലഭിക്കും (ശരിയൊ തെറ്റൊ ആവട്ടെ) എന്ന് വിശ്വാസ്സിച്ച് ഒരു ദൈവവിശ്വാസി ദാനധർമം ചെയ്താൽ ധാർമികതയ്‌ക്ക് ദൈവവിശ്വാസവും ഒരു കൈതാങ്ങ് അല്ലെ?എന്റെ ധാർമികതയിൽ മതത്തിന്റെ ഒരു വേലികെട്ടും ഞാൻ അനുഭവിച്ചിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ഒരു ദൂരയാത്രക്കിടെ കൂടെ വന്ന 2 സുഹൃത്തുക്കളുമായി ഒരു സംവാദം ഉണ്ടായിരുന്നു. രണ്ടു പേരും ദൈവവിശ്വാസികള്‍, രണ്ടു വ്യത്യസ്ത മതക്കാര്‍. പ്രപഞ്ചത്തെ ഭരിക്കുന്ന ഒരു ശക്തിയുടെ അസ്തിത്വത്തെ കുറിച്ചു ഒരു ആശയക്കുഴപ്പത്തിലായിരുന്ന ഞാന്‍ ഒരു പൂര്‍ണ നിരീശ്വരവാദിയായത് ഈ യാത്രയിലാണ്; അതായത് ഈ മാസം. ഞാന്‍ അവരോടു ചോദിച്ച ചോദ്യം ഇതായിരുന്നു: "അറിഞ്ഞോ അറിയാതെയോ എന്റെ മനസ്സ് പറയുന്നതിനനുസ്സരിച്ചു ഞാന്‍ ജീവിക്കുന്നത് വേദഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന പോലെയാണ്. ഒരാള്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ഞാന്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തിയും അന്യനു കൂടി ഗുണം ആയി ഭവിക്കണം എന്ന ചിന്തയുമുണ്ട്. മതവിശ്വാസികളായ നിങ്ങള്‍ നോക്കുന്നത് പോലെ ഞാന്‍ അന്യസ്ത്രീകളെ നോക്കാറില്ല(ചുമ്മാ പറഞ്ഞത്). എന്നാല്‍ വേദഗ്രന്ഥത്തിലെ ദൈവത്തില്‍ തീരെ വിശ്വസിക്കുന്നില്ല. അത് പരസ്യമായി പ്രകടിപ്പിക്കുന്നു. ഒരായുസ്സ് മുഴുവന്‍ സല്ക്കര്‍മങ്ങള്‍ ചെയ്ത ശേഷം അത്തരം ഒരാള്‍ മരിക്കുമ്പോള്‍ ദൈവത്തില്‍ വിശ്വസിച്ചില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് ദൈവം അവനെ നരകത്തിലേക്ക് അയക്കുമോ?"
ഇതിനു കൂട്ടുകാരില്‍ സ്വന്തം മതഗ്രന്ഥം വായിച്ചു പഠിച്ചയാള്‍ പറഞ്ഞത്, എല്ലാ അവിശ്വാസികളും നരകത്തില്‍ പോകും എന്നാണു. "ദൈവം നിങ്ങള്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു തന്നു. ഈ ഭൂമിയില്‍ ജനിപ്പിച്ചു, കയ്യും കാലും കണ്ണും ജീവനും തന്നു. എന്നിട്ട് നിങ്ങള്‍ അദ്ദേഹത്തെ അവഹേളിക്കുമ്പോള്‍ എന്തിനു അദ്ദേഹം സഹിക്കണം?"
ഈയൊരൊറ്റ ഉത്തരം ധാരാളം മതിയായിരുന്നു എനിക്കു, egoistic ആയ അത്തരം ഒരു ദൈവത്തെ നിരസിക്കാന്‍.
ധാര്‍മികതയുടെ ഉറവിടം ഒരു ദൈവമാണെങ്കില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) അത് നരഭോജിയിലും, മനുഷ്യഹത്യ നടത്താന്‍ കൈ വിറക്കാത്ത വരിലും, ദയാലുവും സാധുവുമായ ഒരു മനുഷ്യനിലും വ്യത്യസ്ഥമാകുമായിരുന്നില്ല. ജന്മ സിദ്ധമായ ദയയും സാഹചര്യങ്ങളില്‍ നിന്നു രൂപപ്പെടുന്ന ധാര്‍മികബോധവും ചേര്‍ന്നതാണ് ഒരു മനുഷ്യന്റെ മൊത്തം ധാര്‍മികത സ്വന്തം അനുഭവത്തില്‍ നിന്നറിയാം, ധാര്‍മികതയും ദൈവവിചാരവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തം മനസ്സിനെയും സഹജീവികളെയും തള്ളിപ്പറയല്‍ ആണെന്ന്. ഒരു സങ്കല്‍പ്പ ശക്തി 70ഓ 80ഓ വര്‍ഷം കഴിഞ്ഞ് മറ്റൊരു ലോകത്ത് വെച്ച് തരാന്‍ സാധ്യതയുള്ള ശിക്ഷയെ പേടിച്ചാണ് നിങ്ങള്‍ സ്വന്തം സഹജീവിയെ സഹായിക്കുന്നത് എങ്കില്‍, നിങ്ങള്‍ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തിയല്ല. നാസി അധികാരികള്‍ ഹിറ്റ്ലെര്‍ പറഞ്ഞ ആശയങ്ങളില്‍ വിശ്വസിച്ചു/ ഹിറ്റ്ലെറെ പേടിച്ചു ജൂതന്മാരെ കൊന്നതും ഇതു പോലെ തന്നെ ആണ്. അങ്ങനെ ഒരു ഗ്രേറ്റ് ഡിക്റ്റേറ്ററെ പേടിച്ചിട്ടു മാത്രമാണ്സെമെടിക് മതവിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നത്.
dis article is fine...i completely agree with ur view point..but still I am a believer in God
മറുപടിഇല്ലാതാക്കൂA lovable God cannot punish people on hell. Religion tries to depict God as a dictator. I am one of Jehovah's witnesses and we don't believe in hellfire.Jehovah is going to give everlasting life for humans on a paradise earth where there will be no more sickness, violence or even death.( Revelation :21:3-5)
മറുപടിഇല്ലാതാക്കൂ